സ്കൂൾ, കോളജ് തലം മുതൽ പാഠ്യപദ്ധതിയിൽ സംരംഭകത്വം ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്.

ഇ​​​ന്ത്യ സ്കി​​​ൽ​​​സ് കേ​​​ര​​​ള 2018 പോ​​​ലു​​​ള്ള നൈ​​​പു​​​ണ്യ ​മേ​​​ള​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാ​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ല്​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പും കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്കി​​​ൽ എ​​​ക്സ​​​ല​​​ൻ​​​സും (കെ​​​യ്സ്) സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നൈ​​​പു​​​ണ്യ​​​മേ​​​ള​​​യി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന സ്റ്റാ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള​​​ത്തി​​​ൽ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള യു​​​വാ​​​ക്ക​​​ൾ പൊ​​​തു​​​വെ കു​​​റ​​​വാ​​​ണെ​​​ന്ന​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, മി​​​ക​​​ച്ച തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ​​​മു​​​ള്ള ചെ​​​റു​​​പ്പ​​​ക്കാ​​​ർ ഇ​​​വി​​​ടെ​​​യു​​​ണ്ട്. അ​​​വ​​​രി​​​ൽ സം​​​രം​​​ഭ​​​ക​​​ത്വം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ കെ​​​യ്സ് മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.​ സ്കൂ​​​ൾ​​ത​​​ലം മു​​​ത​​​ൽ ഈ ​​​വി​​​ഷ​​​യം പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​നോ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. ഇ​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. കെ​​​യ്സ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും നല്​​​കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Leave a comment

Send a Comment

Your email address will not be published.