നൈജീരിയയിലെ മു‌സ്‌ലീം പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി.

പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ബൊക്കോഹറാം ഭീകരർ പള്ളിയിൽ ആക്രമണം നടത്തിയത്. വടക്കുകിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലുള്ള മുസ്‌ലീം പള്ളിയിലാണ് സ്‌ഫോടനം നടന്നത്. നമസ്‌ക്കാരത്തിനൊരുങ്ങുന്നവര്‍ക്കിടയിൽ നിന്ന് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഒരുമിച്ചു കൂടിയശേഷമാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *