WMF (UAE) ഫുജൈറ സ്റ്റേറ്റ് കൗൺസിൽ രൂപീകൃതമായി.

11/07/25

WMF UAE നാഷണൽ കൗൺസിൽ 06-07-2025, ഞായറാഴ്ച്ച വൈകീട്ട് 4:30 ന് ഫുജൈറ ക്ലിന്റൺ ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ, നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീ സിയാദ് കൊടുങ്ങല്ലൂർ, WMF എന്ന മലയാളികളുടെ ഏറ്റവും വലിയ സംഘടന അതിന്റെ UAE യിലെ ഫുജൈറ സ്റ്റേറ്റ് കൗൺസിൽ എല്ലാവരെയും ചേർത്തുപിടിച്ച് കൂടുതൽ മെമ്പർമാരെ  ചേർത്തുകൊണ്ട് ശക്തമായ അടിത്തറ നിർമ്മിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത  വളരെ വ്യക്തമായി പറഞ്ഞുകൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ അയൂബ് പി ഒ (ഫുജൈറ) സ്വാഗതം ആശംസിച്ചു.

-------------------aud--------------------------------

വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള മൗന പ്രാർത്ഥനക്ക് ശേഷം, നാഷണൽ കൗൺസിൽ കോർഡിനേറ്റർ അഡ്വ. നജുമുദ്ദീൻ തന്റെ ആമുഖ പ്രഭാഷണത്തിൽ WMF ന്റെ പ്രവർത്തന രീതിയെക്കുറിച്ചും പ്രത്യേകിച്ച് പരസ്പര ബഹുമാനത്തോടെ ഉൾക്കൊളേണ്ടത് ഉൾക്കൊണ്ടുകൊണ്ട് ഏവരെയും ചേർത്തുപിടിച്ച് മറ്റാർക്കും നല്ലൊരു വഴികാട്ടിയായി പ്രവർത്തിക്കുക എന്നതിന്റെ ആവശ്യകത വിശദമായി പറയുകയുണ്ടായി. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ WMF ന്റെ നാഷണൽ കൗൺസിൽ കോർഡിനേറ്റർ ശ്രീ ഫസൽ റഹ്മാൻ ഉദഘാടനം ചെയ്ത യോഗത്തിൽ, വേൾഡ് മലയാളി ഫെഡറേഷൻ (WMF) എന്ന ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയുടെ ഘടനയെക്കുറിച്ച് WMF നാഷണൽ കൗൺസിൽ സെക്രട്ടറി മുഹമ്മദ് അക്ബർ വിവരിച്ചു. തുടർന്ന് നടന്ന ചർച്ചക്ക് ശേഷം താഴെ പറയുന്നവരുടെ അഡ്‌ഹോക് കമ്മിറ്റി ഐക്യഖണ്ഡേന രൂപീകരിച്ചു.

കമ്മിറ്റി അംഗങ്ങൾ
രക്ഷാധികാരി  : അബ്ദുൽ സമദ് എൻ.എ
പ്രസിഡന്റ്        : ടി.എ. ഹക്കു
സെക്രട്ടറി         : അയ്യൂബ് പി.ഒ.
ട്രഷറർ              : ഗോപാലകൃഷ്ണൻ

വൈസ് പ്രസിഡന്റുമാർ:
നസീർ പണ്ടക്കാട്
ഹാജ്ന അയ്യൂബ്

ജോയിന്റ് സെക്രട്ടറിമാർ:
സുബോദ് സുകുമാരൻ
സുമ ജയദേവ്

ജോയിൻ ട്രഷറർ
ഉസ്മാൻ ചൂരക്കോട്

എക്സിക്യൂട്ടീവ് അംഗങ്ങൾ:
ജയദേവ്
സൽമ സമദ്
അഫ്സൽ
അഹമ്മദ് കബീർ

WMF ഗ്ലോബൽ വെൽഫെയർ കോർഡിനേറ്റർ ശ്രീ ഏലിയാസ് ഐസക്, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ ഷിജി മാത്യു, എന്നിവർ സംഘടനയുടെ വ്യത്യസ്ത മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡിലൂടെയുള്ള ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് പുതുതായി നിലവിൽ വന്ന ഫുജൈറ സ്റ്റേറ്റ് കൗൺസിൽ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേർന്നു.
WMF മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ ഷിജി മാത്യു മെമ്പർഷിപ്പ് വിതരണം ശ്രീ അബ്ദുൽ സമദിന് നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്തു.
WMF നാഷണൽ കൗൺസിൽ ട്രഷറർ ശ്രീ വീരാൻകുട്ടി, വെൽഫെയർ ഫോറം കോർഡിനേറ്റർ ശ്രീമതി ജാസ്മിൻ സമദ്, നാഷണൽ കൗൺസിൽ അംഗം റഫീഖ്, ഷാർജ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ആസിഫ് മിർസ, ജോയിൻ ട്രഷറർ അമീൻ, മെമ്പർഷിപ്പ് കോർഡിനേറ്റർ സുൽഫി എന്നിവർ ആശംസകൾ നേർന്നു.
ഫുജൈറ സ്റ്റേറ്റ് കൗൺസിലിന്റെ രക്ഷാധികാരിയായി ശ്രീ അബ്ദുൽ സമദിന്റെ നേത്ര്യത്വത്തിൽ, ഫുജൈറ, ഖൽബ മറ്റും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് UAE യിലെ മറ്റു സ്റ്റേറ്റ് കൗൺസിലുകൾക്ക് മാതൃകയാകും വിധം ഏറ്റവും ശക്തമായ പ്രവർത്തനം കാഴ്ച വെച്ചുകൊണ്ട് മുന്നോട്ടുള്ള യാത്ര തുടങ്ങുകയായി എന്ന ഉറപ്പ് നൽകികൊണ്ട്, ഫുജൈറയിൽ സ്റ്റേറ്റ് കൗൺസിൽ രൂപീകരിക്കുവാൻ വേണ്ടി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും വന്ന് WMF ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ-സ്റ്റേറ്റ് നേതാക്കൾക്ക്, അകമഴിഞ്ഞ നന്ദി അറിയിച്ചുകൊണ്ട് യോഗം, ഫുജൈറ സ്റ്റേറ്റ് കൗൺസിൽ അധ്യക്ഷൻ ടി എ ഹഖ് പിരിച്ചുവിട്ടതായി അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu