രാജ്യത്തെ പഴയ സാമ്പത്തിക സ്ഥിതിയിലേക്ക് തിരികെയെത്തിക്കാൻ അഞ്ചിന കർമ്മ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്തെ ആറുമാസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവും ഇതിൽ ഉണ്ടാവുക എന്ന് സൂചനയുണ്ട്. അതോടൊപ്പം ലോക ടൗണിൽ നിയന്ത്രിത ഇളവുകൾ ഉണ്ടാകാനുള്ള സാധ്യതയും ഔദ്യോഗികവൃത്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള രാജ്യമാണ് ബ്രിട്ടൻ. ഇന്ന് നാനൂറോളം പേരുടെ മരണം റിപ്പോർട്ട് ചെയ്ത ബ്രിട്ടണിൽ, ഇതോടെ copied മൂലം മരിച്ചവരുടെ മരണസംഖ്യ 31 ആയിരം കവിഞ്ഞു. ഈ സാഹചര്യത്തിൽ കോവിഡ് മുക്തനായി തിരികെ എത്തിയ പ്രധാനമന്ത്രി നടത്തുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനായി രാജ്യം കാത്തിരിക്കുന്നു.
രാജ്യത്തിന് ഈ അവസരത്തിൽ വേണ്ടത് ജാഗ്രതയോടെയുള്ള കൂട്ടായപ്രവർത്തനം ആണെന്നും, കൊറോണ യെ പരാജയപ്പെടുത്താൻ രണ്ടാം ലോക മഹായുദ്ധ നായകന്മാരുടെ മനോഭാവം ബ്രിട്ടീഷ് ജനതയ്ക്ക് ആവശ്യമാണെന്നും ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് എഴുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, കോമഡി മൂലം ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മരണം ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്. ലോകത്തിൽ തന്നെ കോവിഡ് മരണങ്ങളിൽ അമേരിക്കക്ക് തൊട്ടു പിന്നിലാണ് ബ്രിട്ടൺ.
© Copyright 2025. All Rights Reserved