റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതയിലുള്ള ഗണ്യമായ ഇടിവാണ് ഇതിനു കാരണമെന്ന് പ്രോപ്പർട്ടി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് മേഖലയെ ലാഭകരമല്ലാത്തതാക്കിയതും വാടക കൂടാൻ കാരണമായതായി അവർ ചൂണ്ടിക്കാണിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വീട്ട് വാടകകളില് 15 ശതമാനം വര്‍ധവുണ്ടാകുമെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് അഥവാ റിക്‌സ് നടത്തിയ സര്‍വേ ഫലങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ചെറുകിട ഭാവന ഉടമകൾ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിയുമെന്നും ഇത് വാടക വര്‍ധിക്കുന്നതിന് ഒരു കാരണമാി തീരുമെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
വാടകയ്ക്ക് നൽകുന്ന വീടുകൾക്ക് കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തിയിരുന്ന നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് ഇന്‍വെസ്റ്റ്‌മെന്റിലെ ലാഭം വെട്ടിക്കുറച്ചുവെന്നും ഈ സര്‍വേ കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സ്വകാര്യ വാടകവീടു മേഖലയെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടേണ്ട സമയമാണിതെന്നും റിക്‌സ് സര്‍വേ നിര്‍ദേശിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പുതിയ റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ സപ്ലൈ കുത്തനെ ഇടിയുന്ന പ്രവണതയാണ് സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നതെന്നും ഇത് വാടക പരിധി വിട്ട് വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ റിക്‌സിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും വാടക വീടുകള്‍ തേടുന്നവരുടെ എണ്ണത്തിൽ സ്ഥിരമായ വര്‍ധനവുണ്ടാകുന്നുവെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ലഭ്യമായ വാടകവീടുകളുടെ എണ്ണം കുത്തനെ ഇടിയുന്നതാണ് വാടക കുത്തനെ കൂട്ടുവാൻ ഇടയാക്കുന്നതെന്നാണ് റിക്‌സ് ചീഫ് എക്കണോമിസ്റ്റായ സൈമണ്‍ റുബിന്‍സൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തത്തില്‍ വാടകവീടുകളുടെ എണ്ണം കുറയുന്നതിനും വാടക കുതിച്ച് കയറുന്നതിനും ഗവണ്‍മെന്റാണ് ഉത്തരവാദിയെന്ന് ലേബറിന്റെ ഷാഡോ ഹൗസിംഗ് സെക്രട്ടറിയായ ജോണ്‍ ഹീലേ ആരോപിച്ചു.
സ്വകാര്യമേഖലയില്‍ വാടകക്ക് വീടെടുക്കുന്നവര്‍ നേരിടുന്ന ഈ കടുത്ത സമ്മര്‍ദത്തിന് പരിഹാരമുണ്ടാക്കാൻ കൺസര്‍വേറ്റീവ്മാ മന്ത്രിമാര്‍ക്ക് സാധിക്കുന്നില്ലെന്നത് പരിതാപകരമാണെന്നും ഹീലേ ആരോപിച്ചു. ലേബര്‍ പാർട്ടി അധികാരത്തിലെത്തിയാല്‍ നിലവിലെ വാടക കമ്പോളത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും വാടകക്കാർക്ക് പുതിയ അവകാശങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കുടിയൊഴിപ്പിക്കലും മറ്റ് ദ്രോഹപരമായ അധികാരങ്ങളും വീട്ട് ഉടമകളിൽ നിന്നും എടുത്ത് മാറ്റുമെന്നും അദ്ദേഹം ഉറപ്പേകി.
© Copyright 2024. All Rights Reserved