കൊറോണ വൈറസ് പകർച്ചവ്യാധിയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ "അന്തർദ്ദേശീയ പ്രതികരണം സൃഷ്ടിക്കുന്നതിൽ" ലോക നേതാക്കൾ പരാജയപ്പെട്ടുവെന്ന് മുൻ യുകെ പ്രധാനമന്ത്രി തെരേസ മേ വിമർശിച്ചു. ടൈംസിന് അയച്ച കത്തിൽ, “പകർച്ചവ്യാധിയുടെ ദൈനംദിനത്തിനപ്പുറം അതിന്റെ വിശാലമായ അന്താരാഷ്ട്ര പങ്ക് സ്വീകരിക്കാൻ” സർക്കാരിനോട് അവർ ആവശ്യപ്പെട്ടു. ഒപ്പം തന്നെ ലോക വേദിയിലെ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുത് എന്നും കൂട്ടിച്ചേർത്തു. രാജ്യങ്ങൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള ദേശീയ പ്രശ്നമായിട്ടാണ് ഈ വൈറസ് കണക്കാക്കപ്പെട്ടിട്ടുള്ളതെന്നും ഗവേഷകരും ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രവർത്തിക്കുമെങ്കിലും രാഷ്ട്രീയക്കാർ അങ്ങനെ ചെയ്തതിന്റെ തെളിവുകൾ വളരെ കുറവാണെന്നും അവർ വ്യക്തമാക്കി.
ആദ്യം സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സർക്കാരുകൾ ആഗ്രഹിക്കുന്നുവെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ വൈറസിനെതിരെ പോരാടുന്നതിന് ഒരു കൂട്ടായ അന്താരാഷ്ട്ര കാഴ്ചപ്പാട് ഇല്ലെങ്കിൽ ദേശീയതയിലേക്കുള്ള മാറ്റത്തെയും ആഗോള രാഷ്ട്രീയത്തിലെ കേവലവാദത്തെയും വർദ്ധിപ്പിക്കും എന്നു കൂടി മുന്നറിയിപ്പ് നൽകി,
© Copyright 2024. All Rights Reserved