വിരാട് കോഹ്ലി കൗണ്ടി ക്ലബ്ബായ സറെയ്ക്കായി കളിക്കാൻ പോകുന്നതിനാലാണിത്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റാണിത്. ജൂണ്‍ 14ന് ബംഗളൂരുവിലാണു മത്സരം.അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ടീം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം, അയർലൻഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീം, ഇംഗ്ലണ്ടിനെതിരായ ട്വന്റി-20ക്കുള്ള ടീം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീം എന്നിവയുടെ തെരഞ്ഞെടുപ്പിനായി സെലക്ഷൻ കമ്മിറ്റി ഇന്ന് ബംഗളൂരുവിൽ ചേരും. കൗണ്ടി കളിക്കാൻ പോകുന്ന കോഹ്ലി അയർലൻഡിൽവച്ച് ഇന്ത്യൻ സംഘത്തിനൊപ്പം ചേരും.
© Copyright 2024. All Rights Reserved