യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരായ വാക്സിൻ വികസനത്തിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങൾ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നിൽക്കും. ഞങ്ങൾ വാക്സിൻ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോൽപിക്കാം" എന്നു ട്രൂമ്പ ട്വിറ്ററിൽ കുറിച്ചു.ഇന്ത്യക്കാരായ അമേരിക്കക്കാർ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും ഇന്ത്യക്കൊപ്പം അമേരിക്ക വാക്സിൻ വികസനത്തിൽ സഹകരിക്കുന്നു എന്നും കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ട്രൂമ്പ വ്യക്തമാക്കി. ഇന്ത്യയുമായി തങ്ങൾ അടുത്ത പ്രവർത്തിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
© Copyright 2025. All Rights Reserved