യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26-ന് നടക്കുന്ന സംഗമംപ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യ സംഗമംവൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി.ശ്രീ.ജോസ് കെ മാണി ആയിരുന്നു ഉൽഘാടനം ചെയ്തത്.
വേറിട്ടആലാപന ശൈലി കൊണ്ട് ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അനുഗ്രഹീത ഗായകനായ ശ്രീ.ജി.വേണുഗോപാലിനെ മുഖ്യാതിഥിയായി ലഭിച്ചതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ രണ്ടാമത് സംഗമത്തിൽ പങ്കെടുക്കുവാൻ സന്തോഷപൂർവം മുന്നോട്ട് വന്നിരിക്കുകയാണ്. വൂൾവർഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ സംഗമവും വൈവിദ്ധ്യമാർന്ന കലാപരിപാടികളോടെ വിപുലമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടകർനടത്തിവരുന്നത്. അയർക്കുന്നം – മറ്റക്കര പ്രദേശങ്ങളിലും പരിസരസ്ഥലങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധംഉള്ളവർക്കും വിവാഹബന്ധവുമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും യുകെയിൽതാമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവൻ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്കാരികസമ്മേളനത്തിനു ശേഷം കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കലാ-കായിക-വിനോദ പരിപാടികളും ഉണ്ടായിരിക്കും. സംഗമ ദിവസം കലാ-കായിക വിനോദ പരിപാടികൾ അവതരിപ്പിക്കുവാനും സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാനും കമ്മറ്റി അംഗങ്ങളേയോ താഴെപ്പറയുന്നവരേയോ ബന്ധപ്പെടാവുന്നതാണ്.
ജോസഫ് വർക്കി (പ്രസിഡന്റ്) – 07897448282
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറർ) – 07737933896
പ്രോഗ്രാം കോർഡിനേറ്റേഴ്സ്
സി.എ ജോസഫ് – 07846747602
പുഷ്പ ജോൺസൺ – 07969797898
സംഗമവേദിയുടെ വിലാസം
Woodcross Lane
Bilston
© Copyright 2023. All Rights Reserved