കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആറ് ആമസോൺ ജീവനക്കാർ മരണപ്പെട്ടു 600 ഓളം പേർക്ക് കൊറോണ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്ക് ഇടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചതെന്ന് ഇൻഡ്യാനിയലെ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന ജന ജുബ് ഒരു ടെലിവിഷൻ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1.75 ലക്ഷം പേരാണ് ആമസോണിൽ ജോലി ചെയ്യുന്നത്. യുഎസിലെ തന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോൺ.അതേസമയം, ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 80000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13.5 ലക്ഷം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
© Copyright 2023. All Rights Reserved