കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്നും രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് ട്വിറ്ററിൽ വ്യക്തമാക്കി. സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
തന്റെ പ്രസ്താവന പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും റോബര്‍ട്ട് കൂട്ടിച്ചേർത്തു. എന്നാൽ രോഗ ബാധിതരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും,വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനമെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലന്നും ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. ഇ ആപ്പ് കോവിഡ് പ്രതിസന്ധി നേരിടാൻ മാത്രമുള്ളതാനെന്നും സ്ഥിരമാക്കില്ലന്നും കേന്ദ്ര സർക്കാർ പറഞ്ഞു
© Copyright 2023. All Rights Reserved