ഇതോടെ ലീഗിൽ ഗോളടിയിൽ സിറ്റി സെഞ്ചുറി കടന്നു. ലെറോയ് സാനെ (13-ാം മിനിറ്റ്), പാബ്ലോ സബെലെറ്റ (27-ാം മിനിറ്റ്, സെൽഫ് ഗോൾ), ഗബ്രിയേൽ ജീസസ് (53-ാം മിനിറ്റ്), ഫെർനാൻഡീനോ (64-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യംനേടിയത്. 35 മത്സരങ്ങളിൽനിന്ന് 102 ഗോളുകളായി സിറ്റിക്ക്. മൂന്ന് മത്സരങ്ങൾകൂടി ലീഗിൽ ശേഷിക്കുന്നുണ്ട്. 93 പോയിന്റാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിനിപ്പോഴുള്ളത്. എവേ മത്സരത്തിൽ സെസ് ഫാബ്രിഗസിന്റെ (നാലാം മിനിറ്റ്) ഗോളിലാണ് ചെൽസി 1-0നു സ്വീൻസീ സിറ്റിയെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ആഴ്സണലിനെതിരേ മാഞ്ചസ്റ്റർ യു ണൈറ്റഡ് 2-1നു ജയിച്ചു. പോൾ പോഗ് ബ (16-ാം മിനിറ്റ്), ഫെല്ലെയ്നി (90+1-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡി നായി ലക്ഷ്യംനേടിയത്.
© Copyright 2024. All Rights Reserved