മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കു കേരളത്തിൽ തിരിച്ചെത്തുന്നതിനു നോർക്ക രെജിസ്ട്രേഷൻ ആവശ്യമില്ല മറിച് ജാഗ്രത പോർട്ടലിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.കോവിഡ് 19 രോഗ ബാധയെ തുടർന്നുള്ള ആളുകളുടെ മടക്ക യാത്ര ലളിതവും സുഗമവും ആക്കി തീർക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. നോർക്ക വഴി ഇതിനോടകം മടക്ക യാത്രക്കു അപേക്ഷിച്ചവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പസ്സിനായി www.covid19jagratha.kerala.nic.in ൽ അപേക്ഷിക്കാവുന്നതാണു.
രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ ലഭിച്ച നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ട്രാവൽ പാസിനായും അപേക്ഷിക്കണം. മൊബെൽ നമ്പർ, വാഹനനമ്പർ, ചെക്ക് പോസ്റ്റ്, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി വിവരങ്ങൾ നൽകണം. അപേക്ഷകന്റെ മൊബൈൽ ഫോൺ വഴിയോ, ഇമെയിൽ വഴിയോ കളക്ടർമാർ പാസ്സ് ലഭ്യമാക്കും. അനുമതി ലഭിച്ചവർക് നിർദിഷ്ട ദിവസം യാത്ര തിരിക്കാവുന്നതാണ്.
5സീറ്റ് ഉള്ള വാഹനത്തിൽ 4പേർ, 7സീറ്റ് ഉള്ള വാഹനത്തിൽ 5പേർ, വാനിൽ 10 പേർ, ബസിൽ 25പേർ എന്ന ക്രമത്തിലാണ് യാത്ര ചെയ്യാനുള്ള അനുമതി. ചെക്ക് പോസ്റ്റ് വരെ വാടക വാഹനത്തിൽ യാത്ര ചെയ്യാമെങ്കിലും സംസ്ഥാനത്തു യാത്ര ചെയ്യാൻ സ്വയം വാഹനം ക്രമീകരിക്കണം.ഈ വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. ഡ്രൈവർമാരും യാത്രക്കു ശേഷം നിരീക്ഷണത്തിൽ കഴിയെണ്ടതാണ്. ചെക്ക് പോസ്റ്റിലും വൈദ്യപരിശോധന നടത്തേണ്ടതുണ്ട്.
© Copyright 2024. All Rights Reserved