ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റിന് മാസത്തിനു ശേഷം സെപ്റ്റംബറിൽ ചെറുതായി മഴ വർധിച്ചതിനാൽ സെപ്റ്റംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ഈ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
സെപ്റ്റംബർ മാസം ശരാശരി ലഭിക്കേണ്ടത് 272 മില്ലിമീറ്റർ മഴ ആണ്. എന്നാൽ ഈ മാസത്തെ ആദ്യ 10 ദിവസത്തെ കണക്കെടുത്താൽ 154 മി.മീ മഴ ലഭിച്ചതോട് കൂടി ഈ മാസം ലഭിക്കേണ്ടതിന്റെ 57 ശതമാനം മഴയും ആദ്യത്തെ ആഴ്ച തന്നെ കേരളത്തിന് ലഭിച്ചു എന്നാൽ കഴിഞ്ഞ മാസം ആകെ ലഭിച്ചത് വെറും 60 മി.മീ മഴ മാത്രമാണ്. പത്തനംത്തിട്ടക്കു പിന്നാലെ എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും ഈ മാസം മഴ കൂടുതൽ ലഭിച്ചു. എന്നാൽ ജൂൺ മുതലുള്ള കണക്കെടുത്താൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.
ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ മധ്യ പ്രദേശിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും രാജസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലയിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട് . അതിനാൽ സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കേരളത്തിൽ ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലെ സ്ഥിതി അനുസരിച്ചു ഇടുക്കി ഡാമിന്റെ സ്റ്റോറേജ് 31% ആണ്.
© Copyright 2025. All Rights Reserved