ഉന്നതമർദ്ദത്തിന്റെ സ്വാധീനത്തിൽ ഇനി ബ്രിട്ടനിൽ അനുഭവപ്പെടുക മഞ്ഞും തണുപ്പും മഴയും വെയിലുമില്ലാത്ത ശാന്തമായ ഏതാനും ദിവസങ്ങൾ. ആന്റിസൈക്ലോണിക് ഗ്ലൂമെന്ന് പറയുന്ന ഈ കാലാവസ്ഥ പ്രതിഭാസം വരുന്ന ആഴ്ച ദൃശ്യമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഒക്ടോബർ 28 ന് ശേഷം ഇംഗ്ലണ്ടിലും വെയ്ൽസിലും കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ ചെറിയ ചാറ്റൽ മഴ ഉണ്ടായി എന്ന് മാത്രം. സ്‌കോട്ട്‌ലാൻഡിൽ കഴിഞ്ഞ വാരാന്ത്യത്തിന് ശേഷം മഴയുണ്ടായിട്ടില്ല.അതുപോലെ ബ്രിട്ടനിൽ ശക്തമായ സൂര്യപ്രകാശത്തോടെയുള്ള തെളിഞ്ഞ കാലാവസ്ഥ അവസാനമായി അനുഭവപ്പെട്ടത് ഒക്ടോബർ 27ന് ആയിരുന്നു.
-------------------aud--------------------------------
വരുന്ന തിങ്കളാഴ്ച ഇടയ്ക്കൊക്കെ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും വരുന്ന ആഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മങ്ങിയ കാലാവസ്ഥയായിരിക്കും. ബ്രിട്ടന്റെ അന്തരീക്ഷത്തിൽ ഉരുണ്ടു കൂടിയ ഉന്നത മർദ്ദം അഥവാ ആന്റിസൈക്ലോൺ, മഴയുമായെത്തുന്ന ശീത വായുപ്രവാഹത്തെ തടയുകയാണ്. സാധാരണ വേനൽക്കാലത്ത് ഇങ്ങനെ സംഭവിച്ചാൽ അത് ചൂടേറിയ ദിനങ്ങൾക്ക് കാരണമാകും. എന്നാൽ ശരത്ക്കലത്തോ ശൈത്യകാലത്തോ സംഭവിച്ചാൽ മങ്ങിയ കാലാവസ്ഥയായിരിക്കും അനുഭവവേധ്യമാവുക.
ആന്റിസൈക്ലോണിക് ഗ്ലൂം എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസമാണ് അടുത്തയാഴ്ച ബ്രിട്ടനിൽ ഉണ്ടാവുക എന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. ചെറിയ അളവിൽ മാത്രം മേഘങ്ങൾ പ്രത്യക്ഷപ്പെടും. അതുപോലെ അന്തരീക്ഷത്തിലെ ഈർപ്പം മൂലം നേരിയ തോതിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. സൂര്യപ്രകാശവും കാറ്റും കുറവായതിനാൽ, ആ മൂടൽമഞ്ഞ് അപ്രത്യക്ഷമാകാതെ മങ്ങിയ കാലാവസ്ഥ പ്രദാനം ചെയ്യും. അന്തരീക്ഷ മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഇതുമൂലം ഏറെ താഴും.
© Copyright 2024. All Rights Reserved