ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാന ദൂതനുമായ കർദിനാൾ മത്തേയോ സൂപ്പി മൂന്നു ദിവസത്തെ സന്ദർശനത്തിനും ചർച്ചകൾക്കുമായി ബെയ്ജിങ്ങിൽ എത്തി. സെപ്റ്റംബർ പതിമൂന്നു മുതൽ പതിനഞ്ചു വരെയാണ് സന്ദർശനം.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നുമുള്ള ഒരു നയതന്ത്ര ഉദ്യോഗസ്ഥനും സന്ദർശനത്തിൽ കർദിനാളിനെ അനുഗമിക്കുന്നുണ്ട്.ലോകത്തിലെ പല സ്ഥലങ്ങളിൽ അനുരഞ്ജനത്തിനും സമാധാനചർച്ചകൾക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ കർദിനാൾ മത്തേയോ സൂപ്പിയാണ് അയച്ചിട്ടുള്ളത്.
ബെയ്ജിങ്ങിലേക്കുള്ള ഈ സന്ദർശനം, മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും നീതിയുക്തമായ സമാധാനത്തിലേക്ക് നയിക്കാൻ കഴിയുന്ന പാതകൾക്കായുള്ള അന്വേഷണത്തിനും വേണ്ടി പാപ്പാ ആഗ്രഹിക്കുന്ന ദൗത്യത്തിന്റെ മറ്റൊരു ഘട്ടമാണെന്നും പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
© Copyright 2024. All Rights Reserved