പത്തുപേരായി ചുരുങ്ങിയ ഇന്റർമിലാനെ അവസാന മിനിറ്റുകളിലെ ഗോളുകളിലാണ് യുവന്റസ് 3-2നു കീഴടക്കിയത്. ഇതോടെ പോയിന്റ് നിലയിൽ മുന്നിലുള്ള യുവെ കിരീട സാധ്യത നിലനിർത്തി. 13-ാം മിനിറ്റിൽ ഡഗ്ലസ് കോസ്റ്റയിലൂടെ മുന്നിൽ കടന്ന യുവന്റസിനെ മൗറോ ഇക്കാർഗിയിലൂടെ (52-ാം മിനിറ്റ്) ഇന്റർമിലാൻ ഒപ്പംപിടിച്ചു. 18-ാം മിനിറ്റിൽ മത്യാസ് വെസിനോ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ഇന്റർ പത്തു പേരായി ചുരുങ്ങിയശേഷമായിരുന്നു ഗോൾ പിറന്നത്. ആന്ദ്രേ ബൻസാഗി (സെൽഫ് ഗോൾ, 65-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് എത്തിച്ചതോടെ യുവന്റസ് പിന്നിൽ. എന്നാൽ, 87-ാം മിനിറ്റിൽ ഹ്വാൻ ക്ലൗഡ്രാഡോയുടെ ഷോട്ട് മിലൻ സ്ക്രിനിയറിന്റെ കാലിൽകൊണ്ട് സെൽഫ് ഗോളായതോടെ യുവെ 2-2ന് ഒപ്പം. 89-ാം ഹെഡറിലൂടെ ഗോണ്‍സാലോ ഹിഗ്വെയ്ൻ യുവന്റസിന്റെ വിജയഗോളും സ്വന്തമാക്കി.
© Copyright 2024. All Rights Reserved