എലിസബത്ത് രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇറ്റലി പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. രാജ്ഞിയുടെ ഒന്നാം ചരമാവാർഷികത്തോടനുബന്ധിച്ച് റോമിൽ നടന്ന ചടങ്ങിൽ 'എന്റർപ്രൈസസ് ആൻഡ് മെയ്ഡ് ഇൻ ഇറ്റലി' മന്ത്രി അഡോൾഫോ ഉർസോ, ഇറ്റലിയിലെ ബ്രിട്ടീഷ് അംബാസഡർ എഡ് ലെവെലിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്മാരക സ്റ്റാമ്പ് അനാച്ഛാദനം ചെയ്തത്.
വിവിധ നിറങ്ങളിൽ സിലുവെറ്റ് മാതൃകയിലുള്ള അഞ്ചു ചിത്രങ്ങൾ സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എലിസബത്ത് രാജ്ഞയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഓരോ ചിത്രങ്ങളിലും അടയാളപ്പെടുത്തിയിട്ടുള്ളത്. 1.30 യൂറോയാണ് സ്റ്റാമ്പിന്റെ വില. ആദ്യഘട്ടമായി 5.40 ലക്ഷം സ്റ്റാമ്പുകളാണ് പ്രിന്റുചെയ്തിട്ടുള്ളത്.
മുൻ മാർപ്പാപ്പാമാർ, മദർ തെരേസ, ഫ്ലോറൻസ് നൈറ്റിംഗേൽ എന്നിവരുൾപ്പെടെ ഇറ്റലിക്കാരല്ലാത്ത വളരെ ചുരുക്കം വ്യക്തികൾ മാത്രമാണ് ഇറ്റലിയുടെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ചിട്ടുള്ളത്. ഇറ്റാലിയൻ ഭരണകൂടത്തിൽപ്പെടാത്ത ഒരു ചരിത്ര വ്യക്തിത്വത്തെ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കുന്നത് അസുലഭ മുഹൂർത്തമാണെന്ന് മന്ത്രി അഡോൾഫോ ഉർസോ പറഞ്ഞു.
© Copyright 2024. All Rights Reserved