എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.

12/06/20

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മിക്ക വിദ്യാലയങ്ങളും വാഹന സൗകര്യം ഉള്ളവയാണ് അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളും പരീക്ഷാസമയത്ത് ഓടിത്തുടങ്ങും എന്നിട്ടും ആവശ്യമെങ്കിൽ ഇപ്പോഴുള്ള സർവീസുകൾക്കു പുറമേ പുതുതായി കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്നും എ.കെ ശശീന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസ്സ് ഉടമകളുമായി നടത്തിയ ചർച്ചയിൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ട്. 

അത് അനുഭാവപൂർവം പരിഗണിക്കും. മാസങ്ങളായി നിർത്തിയിട്ടത് മൂലമുള്ളമാസങ്ങളായി  നിർത്തിയിട്ടത് മൂലമുള്ള ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ സർവീസുകൾ പഴയപോലെ തുടരുമെന്നും ബസ്സുടമകൾ ചർച്ചയിൽ അറിയിച്ചു. കെഎസ്ആർടിസി അടക്കമുള്ള ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ പ്രതിസന്ധിയെ നേരിടനാമെങ്കിൽ കേന്ദ്ര സഹായം കൂടിയേതീരൂ. ഈ ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu