ഭോപാൽ ദുരന്തത്തെ ഓർമപ്പെടുത്തി വിശാഖപ്പട്ടണത് വിഷബാഷ്പ ചോർച്ച.സംഭവത്തിൽ എൽജി പോളിമർമാരുടെ മാനേജർമാർക്കെതിരെ ഇന്ത്യൻ പോലീസ് കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. ഇരുട്ടിന്റെ മറവിൽ നടന്ന ദുരന്തത്തിൽ രക്ഷപെടാൻ ഇറങ്ങിയോടിയവർ കുഴഞ്ഞു വീണു മരിച്ചു. കുട്ടികൾ ഉൾപ്പടെ മരിച്ചവരുടെ എണ്ണം 11ആയി.100 കണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20പേരുടെ നില അതീവ ഗുരുതരമാണ്. സംഭവം നടന്നത് പുലർച്ചെ ആയിരുന്നതിനാൽ തന്നെ അത് ദുരന്തത്തിന്റെ വ്യാപ്തിയും കൂട്ടി.
അന്തരീക്ഷത്തിൽ കലർന്ന വിഷവാതകത്തിന്റെ സാന്നിധ്യം ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തി. പ്ലാന്റിന് ചുറ്റുമുള്ള ഗ്രാമ പ്രദേശത്തെ ആളുകളിൽ മിക്കവരും പുലർച്ചെ ആയിരുന്നതിനാൽ തന്നെ ഉറക്കത്തിലായിരുന്നു.വീടുകളുടെ വാതിൽ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി പോളിമേഴ്സിന്റെ പ്ലാന്റിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ‘സ്റ്റൈറിൻ’ ചോർന്നത്. ലോക്ഡൗണിനെ തുടർന്നു മാർച്ച് 24ന് പൂട്ടിയ പ്ലാന്റ് കഴിഞ്ഞ ദിവസമാണു തുറന്നത്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വിഷവായു ശ്വസിച്ച് അസ്വസ്ഥതകളുണ്ടായി. പ്രണരക്ഷാര്ഥം ഓടി രക്ഷപെടാൻ ശ്രമിച്ചവർ ആണ് കുഴഞ്ഞു വീണു മരിച്ചത്.
അപകടം സംഭവിച്ചു 2മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വിഷ വാതകം തൊട്ടടുത്ത പട്ടണമായ വെങ്കട്ടപട്ടണത്തിലും എത്തിയിരുന്നു. നനഞ്ഞ തൂവാലകൾ ഉപയോഗിച്ചു മുഖ മൂടി കെട്ടിയും വെള്ളം സ്‌പ്രൈ ചെയ്തതുമായിരുന്നു ആദ്യ ഘട്ട സുരക്ഷ പ്രവർത്തനങ്ങൾ. പിന്നീട് നാവികസേനയുടെ കൂടി സഹായത്തോടെ സമീപത്തെ 7 ഗ്രാമങ്ങൾ ഒഴിപ്പിച്ചു. വിഷ വാതാകം നിർവീര്യമാക്കുന്നതിനുള്ള രാസവസ്തു രാത്രിയോട് കൂടെ തന്നെ പൂനെയിൽ നിന്നും പ്രത്യേക വിമാനത്തിൽ രാത്രിയോടെ എത്തിച്ചു.
© Copyright 2024. All Rights Reserved