മാലിദ്വീപിൽ നിന്നുള്ള ഇന്ത്യാക്കാരുമായി തിരിച്ച ഐ.എൻ. എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി നടത്തിയ സെർവിസിൽ 588 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 487 പേർ മലയാളികളാണ്. ഇവരിൽ മൂന്നുപേരെ രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന്. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലായി 47 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.യാത്രക്കാരിൽ എറണാകുളം ജില്ലക്കാരായ 68 പേരാണ് ഉള്ളത്. ആലപ്പുഴ -46, ഇടുക്കി- 23, കണ്ണൂർ -16, കാസർഗോഡ് -16, കൊല്ലം 54, കോട്ടയം -19, കോഴിക്കോട് -18, മലപ്പുറം -2, പാലക്കാട് -35, പത്തനംതിട്ട -9, തിരുവനന്തപുരം -120 വയനാട് -11, തൃശൂർ -50 എന്ന ക്രമത്തിലായിരുന്നു കേരളത്തിലെ യാത്രക്കാരുടെ നിരക്ക്
© Copyright 2024. All Rights Reserved