കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് സീസണിലെ രണ്ടാമത്തെ പ്രധാന ടൂര്‍ണമെന്റില്‍നിന്നു ഹയോൺ പിന്‍മാറാനിടയാക്കിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ആ ടൂര്‍ണമെന്റിലെ ചാമ്പ്യനായ റോജര്‍ ഫെഡററോട് മത്സരം പൂര്‍ത്തിയാക്കാനാവാതെ പരിക്കിനെത്തുടര്‍ന്ന് കൊറിയന്‍ താരം പിന്‍വാങ്ങുകയായിരുന്നു. കാല്‍ക്കുഴയിലെ പരിക്കിനെത്തുടര്‍ന്നു ഹയോണിന് ഈ സീസണിലെ കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. ട്വിറ്ററിലൂടെയാണ് ലോക 20-ാം റാങ്ക് താരം ഫ്രഞ്ച് ഓപ്പണിനില്ലെന്ന് അറിയിച്ചത്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം തനിക്കു ലിയോണ്‍ ഓപ്പണില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു ഇപ്പോള്‍ റോളംഗ് ഗാരോയില്നിന്നും. പരിക്ക് അലട്ടുന്നതിനെത്തുടര്ന്ന് കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങളെല്ലാം നഷ്ടമായി. പരിക്ക് ഭേദമാകാന്‍ വിശ്രമം കൂടുതല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved