ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം കൊവാസിച്ച് ഒരു വര്ഷം ചെല്സിയില് വായ്പാ അടിസ്ഥാനത്തില് കളിക്കും. അത്ലറ്റിക് ബില്ബാവോ ഗോളി കെപ അരസിബലാഗയെ കഴിഞ്ഞ ദിവസം ചെല്സി റെക്കോഡ് തുകക്ക് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ താരമാണ് തിബോ കുര്ട്വാ.
© Copyright 2024. All Rights Reserved