ബി ഒ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്ക് വേണ്ടിയുള്ള ഗെയിമിലാണ് വാഹനപ്രേമിയായ ജേക്കബ് സ്റ്റീഫന് റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയര്‍ കാറുകളില്‍ ഒന്നായ റേഞ്ച് റോവര്‍ സ്പോര്‍ട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ഇരുപതിനായിരം പൗണ്ടും സമ്മാനമായി ലഭിച്ചത്.തിങ്കള്‍ മുതല്‍ വെള്ളി വരെ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ഈ ഗെയിമില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തില്‍ നിന്നും അവര്‍ക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് ഗെയിം. ഫോര്‍ഡ് കിയ മുതല്‍ ഏറ്റവും മൂല്യം കൂടിയ ലംബോര്‍ഗിനി വരെ ലഭിക്കാവുന്നതാണ് ഗെയിം . എന്നാല്‍ ഓരോ ക്ലിക്കിനും പണം നല്‍കണം .റേഞ്ച് റോവറിനുവേണ്ടി നാലോ അഞ്ചോ ക്ലിക്കുകള്‍ ആണ് ജേക്കബ് നല്‍കിയത് ഓരോ ക്ലിക്കിനും മൂന്നു പൗണ്ട് നാല്‍പതു പെന്‍സാണ് ജേക്കബ് മുടക്കിയത്. പ്രീമിയം കാറുകളോടുള്ള കമ്പമാണ് ജേക്കബ് സ്റ്റീഫനെ ബി ഒ ടി ബിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. മത്സരത്തിന് നല്‍കുന്ന ഫുട്‌ബോള്‍ മത്സര ഗെയിമില്‍ ഫുട്‌ബോളിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നവര്‍ക്ക് അവരുടെ ഇഷ്ട കാര്‍ സമ്മാനമായി ലഭിക്കും. വിധിനിര്‍ണ്ണയം ജഡ്ജുമാര്‍ നടത്തി മത്സര വിജയികളെ അവരുടെ വീടുകളിലെത്തി കമ്പനി പ്രതിനിധികള്‍ അറിയിക്കുകയാണ് ചെയ്യാറ്. ഇയാഴ്ചത്തെ മത്സര വിജയിയായ ജേക്കബ് സ്റ്റീഫന്റെ വീട്ടില്‍ കമ്പനി അധികൃതരെത്തി വിവരമറിയിക്കുകയായിരുന്നു. വിഡിയോ സഹിതമാണ് കമ്പനി ജേക്കബ് സ്റ്റീഫന്റെ വിജയം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്.കവന്‍ട്രിയില്‍ ഏജന്‍സി തിയേറ്റര്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ജേക്കബ്, നഴ്‌സായ ഭാര്യ കവിതക്കും രണ്ടു മക്കള്‍ക്കുമൊപ്പം ആണ് താമസം. ലണ്ടനില്‍ നിന്നും നാല് വര്‍ഷം മുമ്പാണ് ജേക്കബും കുടുംബവും കവന്‍ട്രിയിലേക്കു താമസം മാറ്റിയത് . വീട് വാങ്ങി അറ്റകുറ്റപ്പണികള്‍ തീര്‍ത്തു താമസം മാറാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഭാഗമായ സമ്മാനം എത്തുന്നത്.
© Copyright 2024. All Rights Reserved