കമൽ ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കാവേരിതർക്കത്തിനു സൗഹൃദപരമായ പരിഹാരം കണാൻ തയാറാണെന്നും കർണാടകയിലെ കർഷകർ തമിഴ്നാട്ടിലെ കർഷകർക്കും തുല്യപ്രധാന്യം നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.കുമരസ്വാമിയുടെ നിലപാടിൽ സന്തോഷമുണ്ടെന്നും പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിക്കുമെന്നും കമൽഹാസൻ അറിയിച്ചു. കമൽഹാസൻ അടുത്തിടെ മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചിരുന്നു. കാവേരി നദീജലം പങ്കുവയ്ക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം കാവേരി മാനേജ്മെന്റ് ബോർഡിന് കേന്ദ്രസർക്കാർ രൂപം നല്‍കിയിരുന്നു. കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ തമ്മിലാണ് കാവേരിയിലെ ജലം പങ്കുവയ്ക്കുന്നത്.
© Copyright 2023. All Rights Reserved