കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് പശ്ചിമബംഗാളിൽ കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനം അനീതിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സർക്കാരിന്റെ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് അമിഷ് മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചിരുന്നു. ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്ന് കത്തില്‍ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ നിന്നും കുടിയേറ്റക്കാർക്ക് നാട്ടിലെത്താൻ സാധിക്കാത്ത സാഹചര്യം നിരവധി ബുദ്ധിമുട്ടുകൾ വൈകിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടകം രണ്ടര ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം ശ്രമിച്ചിട്ടുണ്ട്.കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികള്‍ സംബന്ധിച്ചും കേന്ദ്ര-പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റുമുട്ടി വരുന്നതിനിടെയാണ് അമിത് ഷാ മമതാ ബാനര്‍ജിക്ക് കത്തയച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved