കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ. എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികൾക്കാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നും നോട്ടീസിലുണ്ട്
കുട്ടികളെ അശ്ലീലമായി പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങൾ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കൾക്ക് അതിലേക്കുള്ള ആക്സസ് നിരോധിക്കുയോ ചെയ്യണം. ഭാവിയിൽ ഇത്തരം ഉള്ളടങ്ങൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാതിരിക്കാനായി അൽഗൊരിതത്തിൽ മാറ്റം വരുത്തണം. കൂടാതെ ഇത് റിപ്പോർട്ട് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം എന്നും കേന്ദ്രം വ്യക്തമാക്കി.
മാഗ്‌നവിഷൻ നാഷണൽ ഡെസ്ക്
© Copyright 2023. All Rights Reserved