കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ us ൽ ഏർപ്പെടുത്തിയ നിയന്ത്രണം പിന്വലിക്കുന്നതോടെ കൂടുതൽ ആളുകൾ മരിച്ചേക്കാമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒപ്പം തന്നെ മാസ്ക് ധരിക്കില്ല എന്ന നിലപാടിൽ തന്നെ താൻ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിലൂടെയും സമ്പദ് വ്യവസ്ഥ തുറന്നു കൊടുക്കുന്നതിലൂടെയും കോവിഡ് മരനിരക്കു വർധിക്കാനുള്ള സാധ്യത കൂടുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാധ്യത ഉണ്ട് എന്നതായിരുന്നു പ്രസിഡന്റ് ന്റെ മറുപടി.കുറച്ച് ആളുകളെ അത് മോശമായി ബാധിച്ചേക്കാം, പക്ഷേ നമുക്ക് രാജ്യം തുറന്നേ മതിയാവൂ’ എന്നും അദ്ദേഹം കൂട്ടി ചേർത്ത്.
ലോക്ഡൗൺ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലെ ഫീനിക്സിലുള്ള മാസ്ക് നിർമാണ ഫാക്ടറിയിലേക്ക് ഉള്ളത് ഫാക്ടറി സന്ദർശിച്ചപ്പോളും ട്രംപ് മാസ്ക് ധരിച്ചിരുന്നില്ല.യുഎസിൽ ഇന്നലെവരെയുള്ള കോവിഡ് മരണസംഖ്യ 71148 ആണ്....
© Copyright 2023. All Rights Reserved