കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള പാക്കേജാണ് നിലവിലെ സാഹചര്യത്തിൽ വേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സൗജന്യ റേഷൻ അടക്കം കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവിൽനിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. അതേസമയം, കോർപ്പറേറ്റ് കമ്പനികൾക്ക് ഉദാരമായി നികുതിയിളവ് നൽകി. ഈ വർഷം കേന്ദ്ര ബജറ്റിൽനിന്ന് ഈ പാക്കേജിന് വേണ്ട അധികചിലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ വിമർശിക്കുകയും ഒപ്പം പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം കൈക്കൊള്ളുക യുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനങ്ങൾ കമ്പോളത്തിൽനിന്ന് വായ്പ എടുത്ത് തിരിച്ചടക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ആവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളഞ്ഞത് ഗുണത്തേക്കാളേറെ ദോഷംഗുണത്തേക്കാളേറെ ദോഷത്തിനു വഴി തെളിയിക്കുമെന്നും, വിലക്കയറ്റം, പൂഴ്ത്തിവെയ്പ് തുടങ്ങിയവയ്ക്ക് ഇത് കാരണമാകുമെന്നു ഞാൻ ആശങ്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved