കർണാടകയിലെ ഷിമോഗയിൽനിന്നും കോഴിക്കോട്ട് എത്തിയ മൂന്ന് പേർക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. ഇവരുടെ രക്ത സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർ കോഴിക്കോട് എത്തിയത്. ഇതിനു പിന്നാലെ ഇവർക്ക് പനി വന്നതാണ് സംശയത്തിന് കാരണം.അതേസമയം കോഴിക്കോട്ട് ചങ്ങരോത്തെ കിണറ്റിൽ കണ്ട വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച് ഉടന്‍ സ്ഥിരീകരണമാവും. ഭോപ്പാലിലെ ലാബിലേക്കയച്ച വവ്വാലുകളുടെ രക്തപരിശോധന ഉടന്‍തന്നെ ലഭിക്കും.
© Copyright 2024. All Rights Reserved