കൊറോണ വൈറസിന് എതിരെയുള്ള കേരളത്തിന്റെ പോരാട്ടം ഓരോ വ്യക്തിയുടെയും വിജയമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക രാജ്യങ്ങൾക്കു മുന്നിൽ തന്നെ ശ്രദ്ധ നേടിയ കേരളത്തിലെ ജനങ്ങളുടെ ഈ വിജയം മറ്റുള്ളവർക്ക് ഉദാഹരണമാണെന്നും രാഹുൽ കൂട്ടിചേർത്തു.
അടിസ്ഥാനസൗകര്യങ്ങൾക്കായി പരിശ്രമിച്ച കേരളത്തിലെ ജനങ്ങൾക്കാണിതിന്റെ ബഹുമതി എന്നും ഇത് കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയമാണ്'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്നുള്ള പാർലമെന്റംഗമായ താൻ പ്രത്യേക അപേക്ഷപ്രകാരമാണ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതെന്ന മുഖവുരയോടെയായിരുന്നു രാഹുലിന്റെ വാക്കുകൾ തുടക്കം കുറിച്ചത്.
© Copyright 2024. All Rights Reserved