കൊറോണ വൈറസ് രോഗബാധയ്ക്ക് എതിരെ പോരാടിയ ആരോഗ്യ പ്രവർത്തകരുടെ മരണസംഖ്യ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തുവിട്ടു. 312 ആരോഗ്യ പ്രവർത്തകരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിൽ 181 പേർ എൻഎച്ച് എസ് സ്റ്റാഫും ബാക്കി 131 പേർ സാമൂഹികപ്രവർത്തകരും ആണ്. ആശുപത്രി മരണം കെയർഹോം മരണം സാമൂഹിക മരണം തുടങ്ങി 35341 പേർ ഇതിനോടകം യുകെയിൽ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. എന്നിരുന്നാലും രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം55000ൽ താഴെ ആയിരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്‌സ് അറിയിച്ചു. ലക്ഷക്കണക്കിന് കെയർഹോം സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെ പരിശോധന ഈ മാസം അവസാനത്തോടെ 200000ആയി ഉയരുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
© Copyright 2024. All Rights Reserved