ചുരുങ്ങിയ ചിലവിൽ കോവിഡ് 19നെ നേരിടാൻ കേരളം കണ്ടെത്തിയ നടപടികൾ പ്രശംസാർഹമായ വിജയം കൈവരിച്ചെന്നു ദ ഇക്കണോമിസ്റ്റ്. 2018 ൽ നിപാ വൈറസിനെ നേരിടുന്നതിൽ സ്വീകരിച്ച നടപടികളുടെ ആവർത്തനമാണ് ഈ ഘട്ടത്തിലും കേരളത്തെ രക്ഷിച്ചതെന്ന് ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നിൽ മുഖ്യ മന്ത്രി പിണറായി വിജയൻ മുതൽ താഴെ തട്ടിലുള്ളവർ വരെയുള്ളവരുടെ ചടുല പ്രവർത്തനമാണെന്നും ഇക്കണോമിസ്റ്റ് കൂട്ടിച്ചേർത്തു.
രാജ്യമെമ്പാടും ഉണ്ടായ ലോക്ക് ഡൗണ്‍ സമയത്ത് ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും വീടുകളില്‍ കഴിയുന്ന ആവശ്യക്കാര്‍ക്കും ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കിയതു കൂടാതെ കാള്‍ സെന്ററുകള്‍, ക്വാറന്റൈന്‍ ചെയ്തവരെ ശ്രദ്ധിക്കാനുണ്ടാക്കിയ സംവിധാനങ്ങള്‍, സൗജന്യഭക്ഷണത്തിനും വൈദ്യചികിത്സക്കുമുള്ള സംവിധാനമുണ്ടാക്കിയത് എന്നിവയെല്ലാം റിപ്പോർട്ട്‌ൽ എടുത്തുകാട്ടി.
© Copyright 2024. All Rights Reserved