ചാന്പ്യൻസ് ലീഗ് ഫൈനലിൽ റൊണാൾഡോ ഉണ്ടാകുമെന്നും സിദാൻ അറിയിച്ചു. ബാഴ്സലോണയ്ക്കെതിരേയുള്ള മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് റൊണാൾഡോയെ ആദ്യപകുതിയിൽ പിൻവലിച്ചിരുന്നു.റൊണാൾഡോയെ സ്കാനിംഗിനു വിധേയനാക്കി. എൽ ക്ലാസിക്കോ മത്സരത്തിൽ ഗോൾ നേടിയ ശേഷമാണ് പോർച്ചുഗീസ് താരത്തിനു പരിക്കേറ്റത്. ഫൈനലിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ലെന്ന് സിദാൻ മത്സരശേഷം പറഞ്ഞു. കീവിൽ 26ന് നടക്കുന്ന ചാന്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളാണ് റയലിന്റെ എതിരാളികൾ. റയൽ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്.
© Copyright 2024. All Rights Reserved