മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 14 പേർ ട്രെയിനിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 5.15ഓടെ ആയിരുന്നു സംഭവം. ലോക്ക് ഡൌൺ നെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ സംഘമാണ് മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി കാൽനടയായി യാത്ര തിരിച്ചത്. യാത്രക്കിടയിൽ ഔറാംഗാബാദിലെ കർമാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന ഇവർക്കു ചരക്ക് ട്രെയിനിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
ജൽനയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള ഭുവാസലിലേക്കുള്ള മടക്ക യാത്രകൾ ഇടയിൽ ആയിരുന്നു സംഭവം. 20പേർ അടങ്ങുന്ന സംഘമായിരുന്നു ഇവരുടേത് സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ട്രാക്കിൽ നിന്ന് മാറി കുറച്ചകലെയാണ് കിടന്നുറങ്ങിയിരുന്നത്. ഇവർക്ക് പരിക്കില്ല.ഇവരിൽ കുട്ടികളും ഉണ്ട് എന്നാണ് സംശയിക്കപ്പെടുന്നമത്. റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാളത്തിൽ ആളുകൾ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അത് ആളുകൾക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിലാക്കിയെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.
© Copyright 2024. All Rights Reserved