ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണ് ചൈനയുടേത്. 177.6 ബില്യൺ ഡോളറായിരുന്നു മുൻ വർഷത്തെ ബജ്ജറ്. തുടർച്ചയായ അഞ്ചാം വർഷമാണ് ചൈനീസ് പ്രതിരോധ ബജറ്റിലെ വർധനവ് ബില്യൺ കണക്കിൽ ഒറ്റ അക്കത്തിൽ ചുരുങ്ങുന്നത്. കോവിഡ് പ്രതിസന്ധി ചൈനയുടെ സാമ്പത്തിക മേഖലയിൽ പ്രതികൂലമായി ബാധിച്ചതാണ് ഇതിനുള്ള കാരണമെന്ന് ചൈനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.66.9 ബില്യൺ ഡോളറാണ് (4,71,378 കോടി രൂപ) ഈ വർഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ്.എന്നാൽ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായ അമേരിക്കയുടെ പ്രതിരോധ ചെലവിന്റെ നാലിലൊന്ന് മാത്രമാണ് ചൈനയുടെ മൊത്തം പ്രതിരോധ ചെലവെന്നും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved