കോവിഡ് 19 വൈറസ് ബാധയെ തുടർന്നു വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ തിരിച്ചുവരവിനെ സ്വീകരിക്കാനൊരുങ്ങുകയാണ് കേരളം. ഗൾഫ് രാജ്യങ്ങളിൽ നിന്നാകും ഏറ്റവും അധികം ആളുകൾ തിരിച്ചെത്തുക. നിലവിൽ 3ലക്ഷം ആളുകളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തു നിന്നുള്ളവരും ഈ തിരിച്ചു വരവിന്റെ ഭാഗമാകും. രോഗ നിയന്ത്രണത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ ലോകത്തിനു മുൻപിൽ തന്നെ മാതൃകയാകാൻ ഇതിനോടകം കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ തിരിച്ചു വരവിനു ശേഷവും ഇതേ രീതിയിൽ തന്നെ മുന്പോട്ട് പോകാനാണ് കേരളം ശ്രമിക്കുന്നത്. ഓരോ ജില്ലയിലും വിപുലമായ സജ്ജീകരങ്ങളാണ് ഇതിനോടകം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളും ഒഴിഞ്ഞു കിടക്കുന്ന വീടുകളും ഇതര കെട്ടിട സമുച്ചയങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ കൃത്യമായും നിശ്ചിത കാലയളവിൽ സജ്ജമാക്കിയിരിക്കിന്ന ഇടങ്ങളിൽ നിരീക്ഷണത്തിൽ ആയിരിക്കും. ആലപ്പുഴയിൽ ഹൗസ്ബോട്ടുകൾ വരെയാണ് ഇത്തരത്തിലുള്ള ആളുകളെ പാർപ്പിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്.
21ലക്ഷം ആളുകളാണ് 2018ലെ കുടിയേറ്റ സർവേ പ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആയി ജോലി ചെയ്യുന്നത് ഇതിൽ 90%ആളുകളും ഗൾഫ് രാജ്യങ്ങളിൽ ആണ്. നോർക്ക വഴി നടന്ന രെജിസ്ട്രേഷൻ പ്രകാരം ഇതിൽ 10%ആളുകളും തിരിച്ചെത്തുമെന്നാണ് അറിയാൻ സാധിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയതിനാൽ തന്നെ കോവിഡ് 19വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തേണ്ട ആവശ്യകതയുമുണ്ട്. യൂ എ യിൽ മാത്രം ഞായറാഴ്ച വരെ കോവിഡ് ബാധയെ തുടർന്നു മരിച്ചവരുടെ എണ്ണം 33ആണ്. തെഴിലാളികൾ ഒരുമിച്ചു കഴിയുന്ന ലേബർ ക്യാമ്പ്കളിലും രോഗ ഭീക്ഷണി നിലനിൽക്കുണ്ട്.
© Copyright 2024. All Rights Reserved