20143 വരെ ഒരു ഇന്ത്യൻ കമ്പനിയ്ക്കും ട്രില്യൺ ഡോളർ(ഒരു ലക്ഷംകോടി ഡോളർ) ക്ലബിൽ ഇടംനേടാനാവില്ല. ബിസിനസ് സോഫ്റ്റ് വെയർ താരതമ്യ സൈറ്റായ കംപാരിസണിന്റെ വിലിയിരുത്തലാണിത്. 2021ഓട് കൂടി ടെക്നോളജി മേഘലയിലെ ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും ഒരു ട്രില്യൺ ഡോളർ മൂല്യം മറികടക്കും. 2022ഓടു കൂടി നിലവിൽ 665 ബില്യൺ മൂല്യമുള്ള ഫേസ്ബുക്കും ക്ലബിൽ അംഗമാകും. നിലവിലെ ആസ്തി കണക്കിലെടുക്കുമ്പോൾ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാകും ലോകത്തെ ആദ്യത്തെ ട്രില്യണയർ. 1026 ആകും അദ്ദേഹം ഈ നേട്ടം കൈവരിക. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് 62 കാരനായ ജെഫ് ബെസോസ്. ട്രില്യൺ ഡോളർ ക്ലബിൽ അംഗമാകാൻ സാധ്യതയുള്ള രണ്ടാമൻ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗായിരിക്കും. 51-ആം വയസ്സിൽ ആയിരിക്കും അദ്ദേഹം ഈ നേട്ടം കൈവരിക്കുക. 2033 ൽ റിലയൻസിന്റെ സിഇഒആയ മുകേഷ് അംബാനിയും ഈ സ്ഥാനം കരസ്ഥമാക്കും. എഴുപത്തിയഞ്ചാം വയസ്സിൽ ആയിരിക്കും അദ്ദേഹം സ്ഥാനാർഹൻ ആക്കുക.റിലയൻസ്, എൻടിപിസി, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ ട്രില്യൺ രൂപമമൂല്യമുള്ള കമ്പനികളെക്കുറിച്ചൊന്നും റിപ്പോർട്ടിൽ പരമർശമില്ല.
© Copyright 2024. All Rights Reserved