ഡാൻസ് സ്കൂളും, മ്യൂസിക് സ്കൂളും ഒരു കുടകീഴിൽ... 

29/06/23

കൈരളി ഓക്സ്ഫോർഡ് യൂണിറ്റ് വർഷികാഘോഷങ്ങൾ മലയാളി സംഘടനകൾക്ക് മാതൃകയായി

    യു.കെ. യിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പുരോഗമന കലാസാംസ്കാരിക സംഘടനയായ കൈരളി ഓക്സ്ഫോർഡ് യൂണിറ്റിന്റെ ഈ വർഷത്തെ സമ്മർ ഫെസ്റ്റിവൽ (ഒന്നാം വാർഷികം) നിറഞ്ഞു കവിഞ്ഞ ജനപങ്കാളിത്തം കൊണ്ടും, വർണ്ണാഭമായ കലാപരിപാടികൾ കൊണ്ടും അതിൽ പങ്കെടുത്ത ആളുകളുടെ മനസ്സിൽ ചരിത്രത്തിന്റെ നാഴിക കല്ലുകൾ തീർത്തു. ജൂൺ 24ന് വൈകുന്നേരം 5.30 ന് ചെയ്യ്നി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പുരോഗമന, കലാസംസ്കാരിക, രാഷ്ട്രിയ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജി സ്കറിയാ അദ്ധ്യക്ഷത വഹിക്കുകയും Dr. അശോക് ധാവലെ (President of All India Kisan Sabha) സാംസ്കാരിക സമ്മേളനത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഉദ്ഘാടകൻ ഇൻഡ്യയുടെ ഇപ്പോഴത്തെ വർഗ്ഗീയവത്ക്കരണത്തെ പറ്റിയും, കേന്ദ്ര സർക്കാരിന്റെ കാർഷിക ,സാമൂഹിക വിരുദ്ധ നയങ്ങളെ പറ്റിയും, കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ Dr. അശോക് ധാവലെ വിശദമായി സംസാരിച്ചു.

   സ്ത്രീ സമത്വ വിഷയത്തെ അസ്പദമാക്കി സംവേദനം നടത്തിയ മറിയം ധാവലെ (General Secretary of All India Democratic women's Association) കേരളനാടിന്റെ സാംസ്കാരിക ഉന്നതിയ്ക്കും, നവോത്ഥാന ചരിത്രത്തിനും മലയാളി സ്ത്രീകളുടെ പങ്കിനെ കുറിച്ചും, മലയാളി നേഴ്സുമാരുടെ ആതുര സേവന രംഗത്തുള്ള മികവിനെ പറ്റിയും സംസാരിച്ചു.

    മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെ പറ്റി IWA GB Vice President ശ്രീ. ഹർസേവ് ബെയിൻസ് തന്റെ ആശംസാ പ്രസംഗത്തിൽ പറയുകയുണ്ടായി.

നാടിനെ പറ്റിയുള്ള ഓർമ്മകളും, സൗഹൃദവും പരസ്പരം കൈമാറുവാനും കുട്ടികൾക്ക് പഠനത്തോടൊപ്പം ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾക്ക് ഒരു പരിധിവരെ അയവു വരുത്തുവാനും മ്യൂസിക് സ്കൂളും ഡാൻസ് സ്കൂളും സഹായിയ്ക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗകൻ പറയുകയുണ്ടായി. 

     തുടർന്ന് നടന്ന കലാ സന്ധ്യയിൽ മ്യൂസിക് സ്കൂളിലെ കുട്ടികളുടെ പരിപാടികൾക്ക് ഇൻസ്ട്രക്ടർ Dr. Mann ഉം ഡാൻസ്  സ്കൂളിലെ കുട്ടികളുടെ നയന മനോഹരമായ പരിപാടികൾക്ക് ഡാൻസ് സ്കൂൾ ടീച്ചർ ശ്രീമതി. സ്മിതാ ദിലീഫും നേത്വത്യം നല്കി.

     ശ്രീ. ലിയോസ് പോൾ (IWA GB Secretary) മിസ്സ്. പ്രിയാ രാജൻ(Kairali UK National  president) എന്നിവർ നേത്യത്വം നല്കി.

   കേരളീയ ഭക്ഷണ രുചിയും തനിമയും നിലനിർത്തി കൊണ്ട് തട്ടുകട ഒരുക്കിയ ഫുഡ്സ്റ്റാൾ ജനഹൃദയങ്ങൾ കീഴടക്കി. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ. സി ജൻ തമ്പി(Treasurer kairali Oxford unit) നന്ദിയും രേഖപ്പെടുത്തി.

  • Facebook
  • Twitter
Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu