കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ആയിരിക്കുന്ന രോഗികളിൽ ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്‍ചാര്‍ജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻപ് കോവിൽ രോഗികൾക് ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് രണ്ട് തവണ ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ ഇനി എല്ലാ രോഗികളെയും ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നും ഗുരുതരമായി ബാധിക്കപ്പെട്ട വരെ മാത്രം ടെസ്റ്റ് ചെയ്താൽ മതി എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അതും ഒരു ടെസ്റ്റ് മാത്രം ആയിരിക്കും നടത്തുക. മൂന്ന് ദിവസമായി പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുന്നവരെയും സീരിയൽ ലക്ഷണം മാത്രം കാണിക്കുന്ന വരെയും ടെസ്റ്റ് ഇല്ലാതെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചുതീരുമാനിച്ചു.
വീട്ടിലെത്തി 7 ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം. രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്റെ അളവ് 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം അവരെ ഡിസ്‍ചാര്‍ജ് ചെയ്യാം. ഏഴ് ദിവസത്തെ സമ്പര്‍ക്ക വിലക്ക് ഇവര്‍ക്കും ബാധകമാണ്. പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറാതിരിക്കുകയും ഓക്സിജന്‍ തെറാപ്പി തുടരുകയും വേണമെങ്കില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറിയശേഷമായിരിക്കും ഇവരെ ഡിസ്‍ചാര്‍ജ് ചെയ്യുക. തീവ്രത കൂടിയ കേസുള്ളവരെ പിസിആര്‍ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ ഡിസ്‍ചാര്‍ജ് ചെയ്യുകയുള്ളു.
© Copyright 2025. All Rights Reserved