അടുത്തവർഷം മുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് തമിഴ്നാടിനെ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമാക്കുമെന്ന തീരുമാനം കൈക്കൊണ്ടത്.ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൊണ്ടുള്ള പേപ്പർ, കപ്പ്, സഞ്ചി, സ്ട്രോ, കാരി ബാഗ് തുടങ്ങിയവ 2019 ജനുവരി ഒന്നുമുതൽ നിരോധിക്കുമെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി പറഞ്ഞു. അതേസമയം, പാൽ, തൈര്, എണ്ണ, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനത്തിൽ താത്കാലിക ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ജൂൺ അഞ്ചു മുതൽ ജാർഖണ്ഡ് പ്ലാസ്റ്റിക്മുക്തമാകുമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് പ്രഖ്യാപിച്ചു.
© Copyright 2024. All Rights Reserved