ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു.നഗരത്തിനു സമീപപ്രദേശത്തായി തീവ്രവാദികൾ ബൈക്കിലെത്തിയ ആയിരുന്നു ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. കഴിഞ്ഞദിവസം ഹിസ്ബുൽ മുജാഹിദീൻ നേതാവിനെ സൈന്യം വധിച്ചിരുന്നു. ഏഴ് ആഴ്ചക്കിടെ 27 സൈനികരാണ് വീരമൃത്യു വരിച്ചത്. 38 തീവ്രവാദികളും കൊല്ലപ്പെട്ടു
© Copyright 2025. All Rights Reserved