കോവിഡ് 19 വൈറസ് ബാധയെ തുടർന്നു ബ്രിട്ടനിൽ ദിവസേന മരിച്ചു വീഴുന്ന ആളുകളുടെ എണ്ണം അറുന്നൂറോളം അടുത്ത സാഹചര്യം നിലനിൽക്കയും ലോക്ക് ഡൌൺ പിന്വലിക്കുന്നതിനുള്ള നീക്കത്തിലാണ് ബ്രിട്ടൺ. 536 പേരാണ് വ്യാഴാഴ്ച മാത്രം മരണപ്പെട്ടത്.ഇതോടെ സർക്കാർ കണക്കിൽ ആകെ മരണസംഖ്യ 30,615 ആയി. വ്യാഴാഴ്ച 86,583 പേർക്കാണ് രോഗപരിശോധന നടത്തിയത്. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷവും ആളുകൾ പരമാവധി അകലം പാലിക്കണമെന്നും കരുതലോടെ പുറത്ത് ഇറങ്ങണമെന്നുമുള്ള നിർദ്ദേശതോടെയാണ് വിവിധ മേഖലകളിൽ ഇളവുകൾ ഏർപ്പെടുത്തുക. എന്നാൽ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരാനാണ് സ്കോട്ട്ലൻഡിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
വെൽഷ് ഭരണകൂടത്തിനും നോർത്തേൺ അയർലൻഡിനും മൊത്തമായി ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല എന്ന വാദം നിലനിൽക്കുന്നാതിനാൽതന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ മേഖലക്കും വ്യത്യസ്ത രീതിയിൽ ആയിരിക്കും.രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക് 1:1 എന്ന അനുപാതത്തിൽ താഴെയാണെന്നാണ് സർക്കാർ അവകാശപ്പെട്ടു . ഇത് 0.7 എന്ന നിരക്കിലെത്തുന്ന ഘട്ടംമുതൽ രോഗവ്യാപനനിരക്ക് കൃത്യമായി കുറഞ്ഞുതുടങ്ങുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തൽ. രാജ്യത്ത് വ്യാഴാഴ്ച കോവിഡ് ബാധിച്ച് ഒരു ഡോക്ടറും മരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നൽകി. രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥ14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇത് വഴിവയ്ക്കുക.
© Copyright 2024. All Rights Reserved