പ്രിൽ മുതൽ ദേശീയ മിനിമം വേജിൽ വരുത്തുന്ന വർധനവുകൾ പല സ്ഥാപനങ്ങളുടെയും വരുമാനം കുറഞ്ഞ ജോലികൾ അപ്രത്യക്ഷമാക്കുമെന്നു മുന്നറിയിപ്പ്. എംപ്ലോയർ നാഷണൽ ഇൻഷുറൻസ് വർധനവും ചേർന്നാണ് ആഘാതം രൂക്ഷമാക്കുക.
-------------------aud--------------------------------
നാഷണൽ ലിവിംഗ് വേജ് യഥാർത്ഥത്തിൽ കുറഞ്ഞ വരുമാനക്കാരായ ജോലിക്കാരെ പിന്തുണയ്ക്കാൻ തയ്യാറാക്കിയതാണ്. വരുമാന പരിധി കുറച്ചാണ് എംപ്ലോയർ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ നൽകിത്തുടങ്ങുന്നത് നേരത്തെയാക്കാൻ നടപടി എടുക്കുന്നത്.
നിലവിൽ പ്രതിവർഷം 9100 പൗണ്ടിലേറെ വരുമാനം ലഭിക്കുമ്പോഴാണ് എൻഐസികൾ നൽകാൻ ആരംഭിക്കുന്നത്. എന്നാൽ 2025 ഏപ്രിൽ മാസത്തോടെ ഈ പരിധി 5000 പൗണ്ടിലേക്കാണ് താഴ്ത്തുന്നത്. ഇതേ ഘട്ടത്തിൽ എംപ്ലോയറുടെ എൻഐ റേറ്റ് 13.8 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും.
ഏകദേശം 23,800 പൗണ്ട് വരുമാനമുള്ള ജോലിക്കാരന് വേണ്ടി 800 പൗണ്ടിലേറെയാണ് എൻഐസി നൽകേണ്ടി വരിക. ഇതിനെല്ലാം പുറമെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എംപ്ലോയ്‌മെന്റ് അവകാശങ്ങൾ പരിഷ്‌കരിക്കുന്ന ലേബർ നടപടി സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുകയെന്നാണ് ആശങ്ക.
പണപ്പെരുപ്പം കുതിച്ചുയരുന്നതും, സാമ്പത്തിക വളർച്ച സ്തംഭിക്കുന്നതും ചേർന്നാണ് സ്ഥിതി ആശങ്കപ്പെടുത്തുന്ന വിധത്തിലേക്ക് മാറുന്നത്. ഈ ഘട്ടത്തിൽ പല സ്ഥാപനങ്ങളും തൊഴിലവസരങ്ങൾ അതിവേഗത്തിൽ വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്.
ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വർധനവ്, ദേശീയ ഇൻഷുറൻസ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം പുതിയ നിയമനം നടക്കുന്നില്ല. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡവലപ്‌മെന്റിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകൾ അറിയിച്ചത്.
സർവേ പ്രകാരം രണ്ടായിരത്തോളം സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് പേർ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെ റിക്രൂട്ട് മെന്റ് നിർത്തിയും മുന്നോട്ട് പോകാൻ പദ്ധതിയിടുന്നു. റിക്രൂട്ട്‌മെന്റുകൾ തീരെ നടക്കാതാകുന്ന അവസ്ഥയാണ്. ബിസിനസിൽ കൂടുതൽ പണം നിക്ഷേപിക്കാമെന്ന ആലോചനയുണ്ടായിരുന്നവരും ഇപ്പോൾ പിൻവാങ്ങുന്ന അവസ്ഥയാണ്.
ചെറുകിട തൊഴിലുടമകളുടെ തീരുമാനം സാധാരണക്കാരെ ബാധിക്കും. ഇതു കീർ സ്റ്റാർമർ സർക്കാരിനെതിരെ വിമർശനത്തിനും കാരണമായിട്ടുണ്ട്. യുകെ യിലെ മലയാളി ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും ഒരു പോലെ വെല്ലുവിളിയാണ് ഈ വിഷയം.
© Copyright 2024. All Rights Reserved