ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം ഉന്നയിക്കുന്ന 2220 വർഷം പഴക്കമുള്ള കല്ല്  പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന്കണ്ടെത്തി

12/10/23

ഈ അടുത്താണ് ഒരു പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കല്ല് വാർത്തകളിൽ ഇടം പിടിച്ചത്. ഇതിൽ പതിച്ചിരിക്കുന്നത് ‘ദൈവങ്ങളുടെ ഭാഷ’ ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആളുകൾക്കിടയിൽ ഒരു കൗതുകമായി മാറിയിരിക്കുകയാണ്. റോസെറ്റ സ്റ്റോൺ എന്നാണ് ഈ കല്ല് അറിയപ്പെടുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പുരാവസ്തുക്കളിൽ ഒന്നായാണ് ഈ കല്ലിനെ കണക്കാക്കുന്നത്. ബിസി 204 മുതൽ 181 വരെയുള്ള കാലഘട്ടത്തിൽ ടോളമി അഞ്ചാമൻ രാജാവിന്റെ ഭരണകാലത്തെ കല്ലാണ് ഇതെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 2020 വർഷത്തെ പഴക്കമാണ് ഈ കല്ലിനുള്ളത്. അതേസമയം ഈ രാജാവിന്റെ കൽപ്പനകളും നിയമങ്ങളും ആണ് ഇതിൽ കുറിച്ചിരിക്കുന്നത് എന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. കൂടാതെ ഈജിപ്തിലെ തന്നെ പല ക്ഷേത്രങ്ങളിലും ഇതിന് സമാനമായ കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ജാക്ക് എന്നൊരു വ്യക്തി എക്സില്‍ പങ്കിട്ട ഈ കല്ലിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സമൂഹ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഭൂമിയിലെ ഭാഷാ വിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസെറ്റ സ്റ്റോൺ എന്നതിൽ സംശയമില്ല എന്നാണ് അദ്ദേഹം ഈ കല്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.അതേസമയം 1822- ൽ, ഭാഷാ പണ്ഡിതന്മാരായ തോമസ് യംഗും ജീൻ ഫ്രാങ്കോയിസ് ചാംപോളിയനും ഹൈറോഗ്ലിഫിക് ലിപിയിൽ കുറിച്ചിരിക്കുന്ന കാര്യങ്ങൾ വിവർത്തനം ചെയ്തു എന്നാണ് റിപ്പോർട്ട്‌. ദൈവങ്ങളുടെ ഭാഷ മനസ്സിലാക്കിയ ആദ്യ രണ്ടു വ്യക്തികൾ ഇവരാണെന്നും കണക്കാക്കുന്നു. നേരത്തെ ഈജിപ്തിലെ പുരാതന അവശിഷ്ടങ്ങളിൽ നിന്ന് ഈ ലിഖിതങ്ങളുടെ മൂന്ന് ശകലങ്ങളും കണ്ടെടുത്തിരുന്നു, മാഗ്‌നവിഷൻ ഇന്റർനാഷണൽ ഡെസ്ക് 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu