രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ഇന്നത്തോടെ സമാപിച്ചു . രണ്ടായിരം രൂപ നോട്ടുകളിൽ 12000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ആർബി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ആദ്യം സെപ്റ്റംബർ 30 വരെയായിരുന്നു സമയം നൽകിയിരുന്നത്.3.56ലക്ഷം കോടി മൂല്യമുള്ള നോട്ടുകളായിരുന്നു രണ്ടായിരം രൂപയുടേതായി ഉണ്ടായിരുന്നത്. നാളെ മുതൽ ബാങ്കുകളിൽ നോട്ടുകൾ സ്വീകരിക്കുന്നതല്ല.2000 രൂപ നോട്ടുകളുടെ 50 ശതമാന൦ മാത്രമേ തിരിച്ചെത്തിയിട്ടുള്ളു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
© Copyright 2023. All Rights Reserved