ജോർദാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് പ്രധാനമന്ത്രി ഹനി മുൽക്കി രാജി വച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയോടാണ് നികുതി വർധന സംബന്ധിച്ച നടപടികൾ പരിശോധനയ്ക്ക് വിധേയമാക്കാൻ രാജാവ് നിർദേശിച്ചത്.അന്തർദേശീയ നാണ്യനിധിയുടെ ശിപാർശ പ്രകാരം കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ സാധാരണക്കാരുടെയും ഇടത്തട്ടുകാരുടെയും നടുവൊടിക്കുന്നതാണെന്നാരോപിച്ച് നടക്കുന്ന സമരം ഒരോ ദിവസവും ശക്തി പ്രാപിക്കുന്നതിനിടെയാണ് രാജാവ് ഈ നിർദേശം മുന്നോട്ട് വച്ചത്.
© Copyright 2025. All Rights Reserved