ഇതുമായി ബന്ധപ്പെട്ട് ഇന്നു ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകുമെന്ന് എരുമേലി സ്വദേശി റോസമ്മയും അങ്കമാലി സ്വദേശി ഉഷയും പറഞ്ഞു. എരുമേലി എയ്ഞ്ചൽവാലി കാരന്താനം റോസമ്മയുടെ മകൻ കെവിൻ മാത്യു കഴിഞ്ഞ ഫെബ്രുവരി 27 മുതലും അങ്കമാലി മൂക്കന്നൂർകരോട്ട് വീട്ടിൽ ഉഷയുടെ മകൻ ആഷിക്ക് കഴിഞ്ഞ മാർച്ച് 15 മുതലും ഖത്തറിൽ ജയിലിൽ കഴിയുകയാണ്. ഇവരുൾപ്പടെ അറുപത് മലയാളി യുവാക്കൾ പലപ്പോഴായി കഞ്ചാവുമായി ഖത്തറിൽ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ജയിലിലായത്. ഇവർക്കെല്ലാം താത്ക്കാലിക വിസ നൽകിയ സംഘം രഹസ്യമായി കഞ്ചാവ് കടത്തുകയായിരുന്നെന്ന് റോസമ്മയും ഉഷയും പറഞ്ഞു. യുവാക്കളെ മയക്കുമരുന്ന് മാഫിയ ചതിയിൽപ്പെടുത്തിയതാണെന്നു ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകനായ കുര്യൻ നടത്തിയ അന്വേഷണത്തിലാണു വ്യക്തമായതെന്നും റോസമ്മയും ഉഷയും പറഞ്ഞു.
© Copyright 2025. All Rights Reserved