ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ 10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം. ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ദി വെർജിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 വരെയാണ് നിലവിൽ വർക്ക് ഫ്രം ഹോം അനുവദിക്കാൻ കമ്പനി തീരുമാനിച്ചത് എന്നാൽ അത് കഴിഞ്ഞും ജീവനക്കാരെ സ്ഥിരമായി ദൂരസ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം
.ജീവനക്കാരെ അവരുടെ പ്രകടനത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് വർക്ക് ഫ്രം ഹോമിനായി തിരഞ്ഞെടുക്കുക.നിലവിലുള്ള ജീവനക്കാർക്ക് സ്ഥിരം വർക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാനാവും. കോവിഡ്-19 ലോക്ക്ഡൗൺ സമയത്തെ അനുഭവത്തിൽ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിൽ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളില്ല, കാര്യങ്ങൾ അനുകൂലമാണ് എന്നും സക്കർബർഗ് പറഞ്ഞു.ഓഫീസുകളിൽ 25 ശതമാനം ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെ സ്വന്തം താമസസ്ഥലങ്ങളിൽ നിന്നും ജോലി ചെയ്യാൻ ഫെയ്സ്ബുക്ക് അനുവദിക്കും.
© Copyright 2024. All Rights Reserved