പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. കലാമേള മത്സരങ്ങൾക്കുള്ള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” ന്റെ ആദ്യ കോപ്പി സുപ്രസിദ്ധ വ്ളോഗർ ശ്രീ. സുജിത് ഭക്തൻ, യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറക്ക് നൽകി പ്രകാശനം ചെയ്തു. യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാല, കലാമേള മാനുവൽ തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു. കാലോചിതമായി പരിഷ്കരിച്ച കലാമേള മാനുവലിലെ മാർഗ്ഗരേഖകളെ മുൻനിർത്തിയായിരിക്കും യുക്മ റീജിയണൽ, ദേശീയ കലാമേളകൾ നടത്തപ്പെടുക
© Copyright 2023. All Rights Reserved